ദേശീയ യൂത്ത് (അണ്ടര്‍ 18) അത്ലറ്റിക്സ് ആണ്‍കുട്ടികളുടെ ഹെപ്റ്റാത്ത്ലണില്‍ കേരളത്തിന്റെ അഭിനവ് ശ്രീറാമിന് സ്വര്‍ണം...

ദേശീയ യൂത്ത് (അണ്ടര്‍ 18) അത്ലറ്റിക്സ് ആണ്‍കുട്ടികളുടെ ഹെപ്റ്റാത്ത്ലണില്‍ കേരളത്തിന്റെ അഭിനവ് ശ്രീറാമിന് സ്വര്‍ണം. 4731 പോയിന്റോടെ മീറ്റ് റെക്കോഡിട്ടാണ് നേട്ടം. ഹൈജമ്പില്‍ ദേവക് ഭൂഷണ്‍ വെള്ളി നേടി. 2.04 മീറ്ററാണ് മറികടന്നത്.
ഏഷ്യന്‍ മീറ്റിന് യോഗ്യത നേടി. ജാര്‍ഖണ്ഡിന്റെ അഫ്റോസ് അഹമ്മദിനാണ് സ്വര്‍ണം. കോഴിക്കോട് വെള്ളിമാടുകുന്ന് മതിലഞ്ചേരിയില്‍ വിജയ് ഭൂഷണിന്റെയും സൗമ്യ ഭൂഷണിന്റെയും മകനാണ് ദേവക്.
ചേവായൂര്‍ ഭവന്‍സ് സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫസലുല്‍ ഹഖ് വെങ്കലം കരസ്ഥമാക്കി. മൂന്നു ദിവസത്തെ മീറ്റ് ഇന്നവസാനിക്കും. കേരളത്തിനായി 14 അത്ലീറ്റുകളാണ് പങ്കെടുക്കുക.
"
https://www.facebook.com/Malayalivartha