ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബാളില്‍ ഗോകുലം കേരള എഫ്.സിക്ക് ജയം...

ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബാളില്‍ ഗോകുലം കേരള എഫ്.സിക്ക് ജയം. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ കൊല്‍ക്കത്ത ക്ലബായ ശ്രീഭൂമി എഫ്.സി എതില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പിച്ചത്.
യുഗാണ്ടന്‍ താരം ഫാസില ഇക്വാപുട്ടിന്റെ വകയായിരുന്നു ഗോളുകളെല്ലാം. ഒമ്പതാം മിനിറ്റില്‍ തന്നെ ഫാസിലയിലൂടെ മലബാറിയന്‍സ് മുന്നിലെത്തി. അധികം താമസിയാതെ ഗോകുലത്തിന്റെ രണ്ടാം ഗോളും വന്നു. 14ാം മിനിറ്റില്‍ വീണ്ടും ഫാസില. രണ്ടാം പകുതിയിലാണ് ഹാട്രിക് പൂര്‍ത്തിയാക്കിയത്.
മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ 64ാം മിനിറ്റിലായിരുന്നു ഗോള്‍. 10 മത്സരത്തില്‍ നിന്ന് 23 പോയന്റുമായി ഗോകുലം പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 12 പോയന്റുള്ള ശ്രീഭൂമി നാലാം സ്ഥാനത്താണ്. ഏപ്രില്‍ ഒന്നിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ സേതു എഫ്.സിക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം നടക്കുക.
"
https://www.facebook.com/Malayalivartha