ദേശീയ ഫെഡറേഷന്‍ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കം

പുരുഷ വിഭാഗം 10,000 മീറ്റര്‍ ഓട്ടം, 100 മീറ്റര്‍ ഓട്ടം എന്നിവയില്‍ എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന ദേശീയ ഫെഡറേഷന്‍ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം.
അഞ്ചിനങ്ങളിലായി 17 താരങ്ങള്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത മാര്‍ക്ക് മറികടന്നതും 100 മീറ്ററിലെ അട്ടിമറി വിജയവും ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം ദിനം വീറുറ്റതാക്കി. മീറ്റിലെ ആദ്യ ഇനമായ 10,000 മീറ്ററില്‍ തന്നെ ആര്‍മിയുടെ സാവന്‍ ബര്‍വാള്‍ ആണ് 28:57.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മീറ്റ് റെക്കോഡും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതയും സ്വന്തമാക്കുകയായിരുന്നു.
അതേസമയം, 100 മീറ്റര്‍ സെമിയില്‍ മീറ്റ് റെക്കോഡുമായി (10.25) ഫൈനലിലേക്ക് കുതിച്ച കര്‍ണാടകയുടെ മണികണ്ഠ ഹൊബ്ലിദാറിനെ, ഇതേ ഹീറ്റ്സില്‍ മൂന്നാമനായ മഹാരാഷ്ട്രയുടെ പ്രണവ് പ്രമോദ് ഗൗരവ് ഫൈനലില്‍ അട്ടിമറിച്ച് സ്വര്‍ണം നേടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha