ദേശീയ ഫെഡറേഷന്‍ സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജ്യോതിയാ രാജിക്ക് സ്വര്‍ണം

ദേശീയ ഫെഡറേഷന്‍ സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ സ്വര്‍ണജ്യോതിയായ ആന്ധ്രാപ്രദേശുകാരി ജ്യോതിയാ രാജി സ്വര്‍ണം സ്വന്തമാക്കി.
ഈയിനത്തില്‍ സ്വന്തം പേരില്‍ ദേശീയ റെക്കോഡും(12.78) മീറ്റ് റെക്കോഡുമുള്ള(12.89) ഈ അന്താരാഷ്ട്ര താരം 13.23 സെക്കന്‍ഡ് സമയത്തിലാണ് സ്വര്‍ണദൂരം കീഴടക്കിയത്.
സ്വര്‍ണനേട്ടത്തിലൂടെ ഏഷ്യന്‍ യോഗ്യതാ സമയം (13.26) മെച്ചപ്പെടുത്തുകയും ചെയ്തു. 13.23 സെക്കന്‍ഡിലായിരുന്നു ഇന്ത്യയിലെ വേഗതമേറിയ വനിതാ ഹര്‍ഡില്‍സ് താരത്തിന്റെ ഫിനിഷിങ്. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജ്യോതി ഇക്കഴിഞ്ഞ ദേശീയ ഗെയിംസില്‍ 100 മീറ്ററില്‍ ഒന്നാമതായി ഹാട്രിക് സ്വര്‍ണ നേട്ടം സ്വന്തമാക്കിയിട്ടുണ്ടായിരുന്നു.
പരിശീലനത്തിനിടെ ഹര്‍ഡില്‍ വീണ് ഹാംസ്ട്രിങ് പരിക്കിന്റെ പിടിയിലായിരുന്നു ജ്യോതി. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവുമോയെന്ന ആശങ്കയിലും ഓരോ രാത്രിയിലും പ്രാര്‍ഥനയിലുമായിരുന്നു താനെന്ന് സ്വര്‍ണ നേട്ടത്തിനു ശേഷം അവര്‍ പറഞ്ഞു. 13 സെക്കന്‍ഡിന് താഴെ സമയത്താണ് ഫിനിഷിങ് ലക്ഷ്യമിട്ടിരുന്നതെന്നും, പരിക്ക് പ്രകടനത്തെ ബാധിച്ചെന്നും താരം മത്സരശേഷം വ്യക്തമാക്കി.
https://www.facebook.com/Malayalivartha