21ന് സ്പെയ്നിലെ ബില്‍ബാവോയില്‍ നടക്കുന്ന ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനം ഹോട്സ്പറും ഏറ്റുമുട്ടും

സ്പെയ്നിലെ ബില്‍ബാവോയില്‍ 21ന് നടക്കുന്ന ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനം ഹോട്സ്പറും ഏറ്റുമുട്ടുന്നതാണ്. സെമിയില്‍ യുണൈറ്റഡ് ഇരുപാദങ്ങളിലുമായി അത്ലറ്റിക് ബില്‍ബെോവായെ 7-1ന് മുക്കി.
രണ്ടാംപാദത്തില്‍ 4-1ന്റെ വമ്പന്‍ ജയം നേടി. മാസണ്‍ മൗണ്ട് ഇരട്ടഗോളടിച്ചു. കാസെമിറോ, റാസ്മസ് ഹോയ്ലണ്ട് എന്നിവരും ലക്ഷ്യം കണ്ടു. പ്രീമിയര്‍ ലീഗില്‍ മോശം കളി തുടരുന്നതിനിടെയാണ് യൂറോപ ലീഗില്‍ യുണൈറ്റഡിന്റെ മിന്നുന്ന പ്രകടനം.
ടോട്ടനം 5-1ന് ബോഡോയെ കീഴടക്കി. രണ്ടാംപാദത്തില്‍ രണ്ട് ഗോളിനാണ് ജയം. ഡൊമിനിക് സൊളങ്കിയും പെഡ്രോ പൊറോയും ഗോളടിച്ചു. യൂറോപ ജയിക്കുന്നവര്‍ക്ക് ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത നേടാനാകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha