ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസി അര്‍ജന്റീന ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു...

മെസിയും ഇടംപിടിച്ചു.... ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസി അര്‍ജന്റീന ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള അര്‍ജന്റീനയുടെ പ്രാഥമിക സംഘത്തെ കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചു. ഈ പട്ടികയില്‍ മെസിയും ഇടംപിടിച്ചു.
ചിലി, കൊളംബിയ ടീമുകള്‍ക്കെതിരെയാണ് ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍. 28 അംഗ പ്രഥാമിക സംഘത്തെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.37കാരനായ ഇതിഹാസം മാര്‍ച്ചിനു ശേഷം ദേശീയ ടീമില്‍ കളിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു.
അതിനിടെ യുറുഗ്വെ, ബ്രസീല്‍ ടീമുകള്‍ക്കെതിരായ പോരാട്ടങ്ങളിലും താരം കളിച്ചില്ല. എന്നാല്‍ ഈ മത്സരങ്ങള്‍ മെസിയുടെ അഭാവത്തിലും അര്‍ജന്റീന ജയിച്ചു കയറിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha