ജാവലിന്‍ ത്രോയില്‍ 90 മീറ്റര്‍ കടമ്പകടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി നീരജ് ചോപ്ര.

ഇതിഹാസ താരം നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ 90 മീറ്റര്‍ കടമ്പ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും സ്വന്തം പേരിലാക്കി . ഇന്നലെ രാത്രി ദോഹ ഡയമണ്ട് ലീഗില്‍ മൂന്നാം ശ്രമത്തില്‍ 90.23 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് നിലവിലെ ലോക ചാമ്പ്യനും സ്വര്‍ണമുള്‍പ്പെടെ രണ്ട് ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ നീരജ് കരിയറിലെ ഏറ്രവും മികച്ച പ്രകടനം നടത്തിയത്.
അവസാന ശ്രമത്തില്‍ ജര്‍മ്മനിയുടെ ജൂലിയന്‍ വെബ്ബര്‍ 91.06 മീറ്റര്‍ എറിഞ്ഞതിനാല്‍ നീരജ് രണ്ടാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്.
"
https://www.facebook.com/Malayalivartha