ഐ.പി.എല്ലില്‍ പ്ലേ ഓഫ് കാണാതെ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ് പുറത്ത്...

ഐ.പി.എല്ലില്‍ പ്ലേ ഓഫ് കാണാതെ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ് പുറത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിന് തോറ്റു. ഹൈദരാബാദ് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നോ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് 18.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് ഹൈദരബാദിനെ ജയിപ്പിച്ചത്. 20 പന്തില്‍ ആറു സിക്‌സും നാലു ഫോറുമടക്കം 59 റണ്‍സെടുത്തു. ഹെന്റിച്ച് ക്ലാസനും തിളങ്ങി. 28 പന്തില്‍ ഒരു സിക്‌സും നാലു ഫോറുമടക്കം 47 റണ്‍സെടുത്താണ് താരം പുറത്തായത്. ഇഷാന്‍ കിഷന്‍ (28 പന്തില്‍ 35), കാമിന്ദു മെന്‍ഡിസ് (21 പന്തില്‍ 32, റിട്ടയേര്‍ഡ് ഔട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
അതര്‍വ തയ്‌ഡെയാണ് (ഒമ്പത് പന്തില്‍ 13) പുറത്തായ മറ്റൊരു താരം. അഞ്ചു റണ്ണമായി അനികേത് വര്‍മയും അഞ്ചു റണ്ണുമായി നിതീഷ് കുമാര്‍ റെഡ്ഡിയും പുറത്താകാതെ നിന്നു. ലഖ്‌നോവിനായി ദിഗ്വേഷ് രതി രണ്ടും വില്‍ ഒറൂര്‍ക്കെ, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ, ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷിന്റെയും എയ്ഡന്‍ മാര്‍ക്രമിന്റെയും അര്‍ധ സെഞ്ച്വറിയാണ് ലഖ്‌നോവിനെ 200 കടത്തിയത്.
മാര്‍ഷ് 39 പന്തില്‍ നാലു സിക്‌സും ആറു ഫോറുമടക്കം 65 റണ്‍സെടുത്തു. മാര്‍ക്രം 38 പന്തില്‍ നാലു വീതം സിക്‌സും ഫോറുമടക്കം 61 റണ്‍സെടുത്തു. നിക്കോളാസ് പൂരനും തിളങ്ങി, 26 പന്തില്‍ 45 റണ്‍സെടുത്ത താരം റണ്ണൗട്ടാകുകയായിരുന്നു. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ലഖ്‌നോവിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.
"
https://www.facebook.com/Malayalivartha