ഡല്‍ഹിയെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍...

ഐപിഎല്ലില്‍ ഡല്‍ഹിയെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. 59 റണ്‍സിനാണ് മുംബൈയുടെ ജയം. മുംബൈ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് 18.2 ഓവറില്‍ 121 റണ്‍സുമായി പുറത്താവുകയായിരുന്നു.
39 റണ്‍സ് നേടിയ സമീര്‍ റിസ്വിയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ തോറ്റതോടെ ഡല്‍ഹി ക്യാപിറ്റല്‍സി പ്ലേ ഓഫില്‍ നിന്ന് പുറത്തായി. ഇതോടെ ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകള്‍ക്ക് ശേഷം ഈ സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന നാലാമത്തെ ടീമായി മുംബൈ മാറി.
വാങ്കഡെ സ്റ്റേഡിയത്തില്‍ മുബൈക്കെതിരെ ബാറ്റുമായി ഇറങ്ങിയ ഡല്‍ഹിയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിനെയും ഫാഫ് ഡുപ്ലസിയെയും അഭിഷേക് പോറെലിനെയും പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് തന്നെ ഡല്‍ഹിയ്ക്ക് നഷ്ടമായി. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ രാഹുല്‍ 11 റണ്‍സ് എടുത്ത് പുറത്തായി. നായകന്‍ ഫാഫ് ഡുപ്ലസിയും അഭിഷേക് പോറെലും ആറ് റണ്‍സ് വീതം നേടി. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോള്‍ ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് എന്ന നിലയിലായിരുന്നു. അവസാന 6 ഓവറില്‍ 78 റണ്‍സായിരുന്നു ഡല്‍ഹിയ്ക്ക് മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം.
15-ാം ഓവറിന്റെ രണ്ടാം പന്തില്‍ സാന്റ്‌നര്‍ എത്തി അശുതോഷ് - റിസ്വി കൂട്ടുകെട്ട് പൊളിച്ചു. 35 പന്തില്‍ 39 റണ്‍സ് നേടിയ സമീര്‍ റിസ്വിയെ സാന്റ്‌നര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. രണ്ട് പന്തുകളുടെ മാത്രം വ്യത്യാസത്തില്‍ അശുതോഷിനെയും (18) സാന്റ്‌നര്‍ മടക്കിയയച്ചു. പിന്നീട് വന്നവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നതോടെ മുംബൈ അനായാസം കളി പിടിച്ചു. സാന്റനറുടെയും ബുമ്രയുടെയും പ്രകടനമാണ് മത്സരത്തില്‍ മുംബൈയ്ക്ക് വിജയം ഉറപ്പാക്കിയത്.
"
https://www.facebook.com/Malayalivartha