ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ആശ്വാസ ജയം..

ഐപിഎല്ലില്‍ 236 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 9 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ആശ്വാസ ജയം. ലക്‌നൗവിന് 33 റണ്‍സ് വിജയം. 57 റണ്‍സ് നേടിയ ഷാറൂഖ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. പവര്‍ പ്ലേയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗുജറാത്ത് ബാറ്റര്‍മാര്‍ പുറത്തെടുത്തത്.
6 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലായിരുന്നു. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമിലായിരുന്ന സായ് സുദര്‍ശന്റെ (21) വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. ഇതോടെ ക്രീസിലൊന്നിച്ച ഗില്‍-ബട്‌ലര്‍ സഖ്യം ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി.
20 പന്തുകള്‍ നേരിട്ട ഗില്‍ 35 റണ്‍സുമായി പുറത്താകുമ്പോള്‍ ഗുജറാത്ത് 8 ഓവറില്‍ 85 റണ്‍സില്‍ എത്തിയിരുന്നു. 18 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ബ്ടലറെ ആകാശ് സിംഗ് മടക്കിയയച്ചു. ഇതോടെ ഇന്നിംസിന്റെ ഉത്തരവാദിത്തം റൂഥര്‍ഫോര്‍ഡും ഷാറൂഖ് ഖാനും ഏറ്റെടുത്തു.
മികച്ച രീതിയില്‍ ആക്രമണം നടത്തിയ ഷാറൂഖ് ഖാനും റൂഥര്‍ഫോര്‍ഡും ലക്‌നൗവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി. 40 പന്തില്‍ നിന്ന് 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
16-ാം ഓവറില്‍ റൂഥര്‍ഫോര്‍ഡിനെ വില്‍ ഓറുര്‍കെ പുറത്താക്കി. 22 പന്തില്‍ 38 റണ്‍സ് നേടിയാണ് റൂഥര്‍ഫോര്‍ഡ് മടങ്ങിയത്. തൊട്ടുപിന്നാലെ ഷാറൂഖ് ഖാന്‍ 22 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി. 17-ാം ഓവറിന്റെ അവസാന പന്തില്‍ രാഹുല്‍ തെവാട്ടിയയെയും വില്‍ ഓറുര്‍കെ മടക്കിയയച്ചു. 29 പന്തില്‍ 57 റണ്‍സ് നേടിയ ഷാറൂഖ് ഖാനെ ആവേശ് ഖാന്‍ പുറത്താക്കി. പിന്നാലെ വന്നവര്‍ക്കൊന്നും സംഭാവന ചെയ്യാനാകാതെ വന്നതോടെ ഗുജറാത്ത് പരാജയം സമ്മതിച്ചു.
https://www.facebook.com/Malayalivartha