ഐപിഎല്ലില്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം... പഞ്ചാബിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി

പഞ്ചാബിനെതിരെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടക്കുകയും ചെയ്തു
തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനക്കാരാകാനുള്ള പഞ്ചാബിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. കെഎല്‍ രാഹുലും(35) കരുണ്‍ നായര്‍(44) സമീര്‍ റിസ്വി(58*) എന്നിവരുടെ മിന്നും പ്രകടനമാണ് ഡല്‍ഹിക്ക് നിര്‍ണായകമായി. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയുടെത് മികച്ച തുടക്കമായിരുന്നു.
കെ.എല്‍. രാഹുലും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ടീമിനെ അമ്പത് കടത്തി. രാഹുലും(35) ഡു പ്ലെസിസും(23) പുറത്തായതിന് പിന്നാലെ കരുണ്‍ നായരും സെദിഖുള്ള അത്താളും(22) സ്‌കോറുയര്‍ത്തി. കരുണും സമീര്‍ റിസ്വിയും ചേര്‍ന്ന് 150-കടത്തിയെങ്കിലും കരുണ്‍ പുറത്തായത് ടീമിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. എന്നാല്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ ചേര്‍ത്തുപിടിച്ച് സമീര്‍ റിസ്വി വെടിക്കെട്ട് നടത്തിയതോടെ ടീം വിജയത്തിലെത്തി. റിസ്വി(58) അര്‍ധസെഞ്ച്വറിയുമായി തിളങ്ങി. 19.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ലക്ഷ്യത്തിലെത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha