ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണത്തുടക്കം...

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണത്തുടക്കം. പുരുഷന്മാരുടെ പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ ഗുല്‍വീര്‍ സിങ് ഒന്നാമതെത്തി. 20 കിലോമീറ്റര്‍ നടത്തത്തില്‍ സെര്‍വിന്‍ സെബാസ്റ്റിയന്‍ വെങ്കലം കരസ്ഥമാക്കി. വനിതകളുടെ ജാവലിന്‍ത്രോയില്‍ പ്രതീക്ഷയിലായിരുന്ന അന്നുറാണി നാലാംസ്ഥാനത്തേക്ക്
ഉത്തര്‍പ്രദേശുകാരനായ ഗുല്‍വീര്‍ 28 മിനിറ്റും 38.63 സെക്കന്‍ഡുമെടുത്താണ് ആദ്യ ഏഷ്യന്‍ പതക്കമണിഞ്ഞത്. 2023ലെ ഹാന്‍ഷു ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിട്ടുള്ള ഇരുപത്താറുകാരന്‍ അവസാന ലാപ്പിലാണ് കുതിച്ചത്. ജപ്പാന്റെ മെബുകി സുസുകി വെള്ളിയും ബഹ്റിന്റെ ആല്‍ബര്‍ട്ട് കിബിച്ചി റോപ്പ് വെങ്കലവും നേടി.
ഇന്ത്യയുടെ സവാന്‍ ബാര്‍വല്‍ നാലാമതായി. ആദ്യ മൂന്ന് മെഡലുകാരും തുടക്കം മുതല്‍ ഒപ്പത്തിനൊപ്പമായിരുന്നു. അവസാന ലാപ്പിനുമുമ്പ് കിബിച്ചി മുന്നില്‍ കയറി. അവസാന ലാപ്പില്‍ രണ്ട് എതിരാളികളെയും പിന്തള്ളാന്‍ ഗുല്‍വീറിനായി. അവസാന 100 മീറ്ററില്‍ വേഗക്കുതിപ്പ് നടത്തി എല്ലാവരേയും നിഷ്പ്രഭരാക്കി.
ഈവര്‍ഷം മാര്‍ച്ചില്‍ 27 മിനിറ്റ് 00.22 സെക്കന്‍ഡില്‍ ദേശീയ റെക്കോഡിട്ടിരുന്നു. 10,000 മീറ്ററില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ്. 1975ല്‍ ഹരിചന്ദും 2017ല്‍ ജി ലക്ഷ്മണനും സ്വര്‍ണമണിഞ്ഞു. 5000 മീറ്ററിലും ദേശീയ റെക്കോഡുകാരനായ ഗുല്‍വീര്‍ മത്സരിക്കുന്നുണ്ട്.നടത്തത്തില്‍ തമിഴ്നാട്ടുകാരനായ സെര്‍വിന്‍ സെബാസ്റ്റിയന്റെ ശക്തമായ തിരിച്ചുവരവാണ്.
"
https://www.facebook.com/Malayalivartha