സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍

ഇന്തോനേഷ്യ ഓപണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായി. സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഡെന്മാര്‍ക്കിന്റെ റാസ്മസ് ക്യാര്‍-ഫ്രെഡറിക് സഖ്യത്തെ 68 മിനിറ്റ് നീണ്ട പുരുഷ ഡബ്ള്‍സ് രണ്ടാം റൗണ്ട് പോരാട്ടത്തിലാണ് സാത്വികും ചിരാഗും ചേര്‍ന്ന് വീഴ്ത്തിയത്. സ്‌കോര്‍: 16-21, 21-18, 22-20.
ക്വാര്‍ട്ടറില്‍ മലേഷ്യയുടെ മന്‍ വെയ് ചോങ്-കായ് വുന്‍ ജോടിയെ ഇവര്‍ നേരിടും. അതേസമയം, വനിത സിംഗ്ള്‍സില്‍ സിന്ധു 22-20, 10-21, 18-21 സ്‌കോറിന് തായ്‌ലന്‍ഡിന്റെ പോണ്‍പാവീ ചോചുവോങ്ങിനോട് പരാജയപ്പെട്ടു.
ഡബ്ള്‍സില്‍ മലയാളി ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും രണ്ടാം റൗണ്ടില്‍ വീണു. ജപ്പാന്റെ യുകി ഫുകുഷിമ-മയു മറ്റ്‌സുമോട്ടോ കൂട്ടുകെട്ടിനോട് 13-21, 22-24നാണ് ഇവര്‍ തോറ്റത്. മിക്‌സഡ് ഡബ്ള്‍സില്‍ സതീഷ് കരുണാകരന്‍-മലയാളി ആദ്യ വാരിയത്ത് സഖ്യവും മടങ്ങി. തായ്‌ലന്‍ഡിന്റെ ഡെചപോല്‍ പുവാരന്‍ക്രോ-സുപിസ്ര പെയ്‌സമ്പ്രാന്‍ ജോഡിയോട് 7-21, 12-21ന് മുട്ടുമടക്കി.
https://www.facebook.com/Malayalivartha


























