ലാറ്റിനമേരിക്കന്‍ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് വിജയം...

ലാറ്റിനമേരിക്കന്‍ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് വിജയം. പരാഗ്വേയെ ഒരു ഗോളിന് വീഴ്ത്തി മുന്‍ ലോകചാമ്പ്യന്‍മാര്‍ ലോകകപ്പ് യോഗ്യത നേടി.
കളിയുടെ ഒന്നാം പകുതിയില്‍ വിനീഷ്യസ് ജൂനിയര്‍ നേടിയ ?ഗോളിലാണ് വിജയം. നിരാശയോടെ തുടങ്ങിയ പരിശീലകന്‍ കാര്‍ലോ ആന്‍സെലോട്ടി രണ്ടാമത്തെ കളിയില്‍ തന്നെ ബ്രസീലിനെ വിജയവഴിയിലെത്തിച്ചു.
ജയത്തോടെ 16 കളിയില്‍ 25 പോയന്റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തെത്തി. 35 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാമത്. ആന്‍സെലോട്ടിക്ക് കീഴില്‍ ആദ്യ കളിയില്‍ ഇക്വഡോറിനോട് ഗോളില്ലാ സമനില വഴങ്ങിയ ബ്രസീല്‍ പരാഗ്വേയ്‌ക്കെതിരെ ജയമുറപ്പിച്ചാണ് കളത്തിലിറങ്ങിയത്. തുടക്കത്തില്‍ തന്നെ പരുക്കന്‍ കളിയിലൂടെയാണ് മത്സരം ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























