സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം... ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന ഈ മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന ഈ മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘടാനം. എട്ടു ദിവസങ്ങളിലായാണ് കായികമേള നടക്കുക. ആകെ 12 വേദികളിൽ നടക്കുന്ന മത്സരങ്ങളിൽ ഇരുപതിനായിരത്തിലധികം കുട്ടികൾ പങ്കെടുക്കും.
കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇത്തവണ മുതൽ മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവന്റെ സ്വർണക്കപ്പ് സമ്മാനമായി നൽകും. കളരിപ്പയറ്റും ഇത്തവണ മത്സരയിനത്തിലുണ്ട്.
"
https://www.facebook.com/Malayalivartha