സ്കൂൾ ഒളിംപിക്‌സിന് തലസ്ഥാനത്ത് തുടക്കമായി... യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ ഫുട്‌ബോൾ താരം ഐ.എം.വിജയൻ ദീപശിഖയ്ക്ക് തിരികൊളുത്തി, 12 മൈതാനങ്ങളിലായി നടക്കുന്ന 40 ഇനങ്ങളിൽ 18431 താരങ്ങളാണു മാറ്റുരയ്ക്കുക.

സ്കൂൾ ഒളിംപിക്‌സിന് തലസ്ഥാനത്ത് തുടക്കമായി. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ ഫുട്‌ബോൾ താരം ഐ.എം.വിജയൻ ദീപശിഖയ്ക്ക് തിരികൊളുത്തി. മുഖ്യമന്ത്രിക്ക് എത്താൻ കഴിയാതിരുന്നതിനാൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണ് 67-ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഉദ്ഘാടനം ചെയ്തത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് പതാക ഉയർത്തി. മേളയുടെ അംബാസഡർമാരായ സഞ്ജു സാംസണും കീർത്തി സുരേഷും ആശംസകൾ അർപ്പിച്ചു. ഇന്നു മുതൽ 12 മൈതാനങ്ങളിലായി നടക്കുന്ന 40 ഇനങ്ങളിൽ 18431 താരങ്ങളാണു മാറ്റുരയ്ക്കുക.
കായിക മേഖലയിൽ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങൾ അനുസ്യൂതം തുടരുകയാണെന്ന് മന്ത്രി ബാലഗോപാൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ സ്കൂൾ കായികമേള ഒളിംപിക്സ് മാതൃകയിൽ നടത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇത് ഇന്ത്യയിൽ തന്നെ ആദ്യമാണ്
20,000 ഓളം സ്കൂൾ വിദ്യാർഥികളോടൊപ്പം 2,000 ഭിന്നശേഷി കുട്ടികളും ഇത്തവണ മേളയിൽ പങ്കെടുക്കുന്നു. ഗൾഫ് മേഖലയിൽ നിന്നും 35 കുട്ടികളും മേളയുടെ ഭാഗമാവുന്നു. മേള വഴി ഉണ്ടാകുന്ന സാഹോദര്യവും, കായിക ഉണർവും സംസ്ഥാനത്തിന് ഗുണകരമാകട്ടെയെന്നും മന്ത്രി ആശംസിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























