ബഹ്റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വള്ളുവനാടിന്റെ അഭിമാനമാകാൻ ഒരു പെൺകരുത്തും

മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വള്ളുവനാടിന്റെ അഭിമാനമാകാൻ ഒരു പെൺകരുത്തും.
തായ് മാർഷൽ ആർട്സിലെ മോയ്തായ് ഫുൾ കോണ്ടാക്ട് ഫൈറ്റിനാണ് മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിനിയായ 16കാരി നിഷാദ് അൻജൂം കളത്തിലിറങ്ങുന്നത്. നാളെ എക്സിബിഷൻ വേൾഡ് ബഹ്റൈനിലാണ് മത്സരം നടക്കുക. റിങ്ങ് എയിൽ 51 കിലോഗ്രാം വിഭാഗത്തിലാണ് അൻജൂമിന്റെ പോരാട്ടം.
എട്ടാം ക്ലാസ് മുതലേ കരാട്ടേ പരിശീലനം നേടിത്തുടങ്ങിയ അൻജൂമിന്റെ ജീവിതത്തിലെ പ്രധാന ഏടാണ് ഏഷ്യൻ യൂത്ത് ഗെയിംസ്. പതിനൊന്നാം വയസ്സിൽ കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയ അൻജൂം വിവിധ മാർഷൽ ആർട്സുകളിൽ നിന്നായി ഇതുവരെ നേടിയത് 10 സ്റ്റേറ്റ് മെഡലുകളും ഒമ്പത് നാഷനൽ മെഡലുകളുമാണ്.
"
https://www.facebook.com/Malayalivartha


























