സംസ്ഥാന സംസ്ഥാന സ്കൂൾ കായികമേള... നീന്തൽ മത്സരങ്ങളിൽ തലസ്ഥാന ജില്ല 336 പോയന്റോടെ ബഹുദൂരം മുന്നിൽ. നീന്തൽ മത്സരങ്ങളിൽ തലസ്ഥാന ജില്ല 336 പോയന്റോടെ ബഹുദൂരം മുന്നിൽ

സംസ്ഥാന സ്കൂൾ കായികമേളയിലെ നീന്തൽ മത്സരങ്ങളിൽ ഏകപക്ഷീയ മുന്നേറ്റത്തിൽ തലസ്ഥാന ജില്ല. 38 സ്വർണം, 33 വെള്ളി, 26 വെങ്കലം എന്നിവയുമായി 336 പോയന്റോടെ ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം .
7സ്വർണം, 11 വെള്ളി, 4വെങ്കലം എന്നിവയോടെ എറണാകുളം (90) രണ്ടാമതും 7 സ്വർണം, 6വെള്ളി,12 വെങ്കലം എന്നിവയുമായി തൃശൂർ (72) മൂന്നാമതുമാണ്.കൂടുതൽ പോയന്റ് നേടിയ സ്കൂളുകളുടെ പട്ടികയിൽ ആദ്യ ഏഴിലും തിരുവനന്തപുരം ജില്ലയിൽനിന്നുള്ളവരാണ്. തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസ് (65) ആണ് മുന്നിൽ.
പിരപ്പൻകോട് ജി.വി.എച്ച്.എസ്.എസ് (37) കന്യാകുളങ്ങര ജി.ജി.എച്ച്.എസ്.എസ് (31),തിരുവല്ലം ബി.എൻ.വി ആൻഡ് എച്ച്.എസ്.എസ് (25),വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ് (22), കൊടുവായൂർ ജി.എച്ച്.എസ്.എസ് (19), വെങ്ങാനൂർ വി.പി.എസ് മലങ്കര എച്ച്.എസ്.എസ് (18) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.
"
https://www.facebook.com/Malayalivartha



























