ഹർഡിൽസ് കളത്തിൽ തിരുവനന്തപുരം ജി.വി.രാജയുടെ തേരോട്ടം

ഹർഡിൽസ് കളത്തിൽ തിരുവനന്തപുരം ജി.വി.രാജയുടെ തേരോട്ടം. 400 മീറ്റർ ഹർഡിൽസ് പോരിൽ നാലിൽ മൂന്ന് സ്വർണവും ഒരു വെങ്കലവും സ്വന്തമാക്കി ജി.വി.രാജയുടെ കുട്ടിപ്രതിഭകൾ ട്രാക്ക് അടക്കിവാഴുകയായിരുന്നു. ആ വാഴ്ചയിൽ പുതിയൊരു മീറ്റ് റെക്കോഡും പിറന്നു.
ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ജി.വി. രാജയുടെ ശ്രീഹരി കരിക്കൻ ആണ് റെക്കോഡ് കുതിപ്പുനടത്തിയത്. സീനിയർ ബോയ്സിൽ മുഹമ്മദ് മൂസ, ജൂനിയർ ഗേൾസിൽ കെ.വി.ശ്രീനന്ദ എന്നിവരാണ് സ്വർണം നേടിയ മറ്റ് രണ്ട് ജി.വി.രാജക്കാർ.
കെ.വി.ശ്രീനന്ദ (ജൂനിയർ ഗേൾസ്), മുഹമ്മദ് മൂസ (സീനിയർ ബോയ്സ്), വിഷ്ണുശ്രീ (സീനിയർ ഗേൾസ്)പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസ്.എസിന്‍റെ എൻ.എസ്. വിഷ്ണുശ്രീയാണ് സീനിയർ ഗേൾസിൽ സ്വർണജേത്രി. ജൂനിയറിൽ കഴിഞ്ഞ വർഷം നേടിയ വെള്ളി, സീനിയർ ബോയ്സിൽ സ്വർണമാക്കി മാറ്റിയാണ് ജി.വി.രാജയുടെ മുഹമ്മദ് മൂസ കുതിച്ചത്. 53.38 സെക്കൻഡിലാണ് പ്ലസ് ടു വിദ്യാർഥിയുടെ ഫിനിഷ്. പാലക്കാട് കരിമ്പുഴ മുറിച്ചിറ കൂട്ടിലക്കടവിൽ അബ്ദുൽ റഷീദ്-സുനീറ ദമ്പതികളുടെ മകനാണ്. ജൂനിയർ ഗേൾസിൽ കെ.വി.ശ്രീനന്ദ ഒരു മിനിറ്റ് 5.66 സെക്കൻഡിലാണ് സ്വർണത്തിലേക്ക് കുതിച്ചെത്തിയത്.
https://www.facebook.com/Malayalivartha



























