ജയത്തോടെ റയല്‍ ലാലിഗയില്‍ ഒന്നാംസ്ഥാനത്ത്... ബാഴ്‌സലോണയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ മാഡ്രിഡ്

ബാഴ്‌സലോണയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ മാഡ്രിഡ്. കിലിയന്‍ എംബാപ്പെയുടെയും ജൂഡ് ബെല്ലിങാമിന്റെയും ഗോളുകളാണ് റയലിന് തുണയായി മാറിയത്. ബാഴ്‌സലോണക്കായി ഫെര്‍മിന്‍ ലോപസ് ആശ്വാസഗോള്‍ കണ്ടെത്തുകയും ചെയ്തു. മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.
സീസണിലെ ആദ്യ എല്‍ക്ലാസിക്കോയാണിത്. ജയത്തോടെ റയല്‍ ലാലിഗയില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നു. 22-ാം മിനിറ്റില്‍ എംബാപ്പെയാണ് റയലിനെ മുന്നിലെത്തിച്ചത്.
എന്നാല്‍ 38-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ പാസില്‍നിന്ന് ഫെര്‍മിന്‍ ലോപ്പസ് ബാഴ്സയ്ക്കായി ഗോള്‍ കണ്ടെത്തിയതോടെ സമനിലയിലായി. പിന്നീട് 43-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങാം റയലിനെ വീണ്ടും മുന്നിലെത്തിച്ചു.
https://www.facebook.com/Malayalivartha



























