ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ സ്വര്‍ണവേഗത്തോടെ ഹാട്രിക് നേട്ടം കൈവരിച്ച് നിവേദ്യ

പതിവു തെറ്റിക്കാതെ.... ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ സ്വര്‍ണവേഗത്തോടെ ഹാട്രിക് നേട്ടം കൈവരിച്ച് പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിന്റെ നിവേദ്യ കലാധര്‍. മൂന്നുവര്‍ഷമായി 1500 മീറ്ററിലും 800 മീറ്ററിലും നിവേദ്യക്കാണ് സ്വര്‍ണം. തേന്‍കുറിശി സ്വദേശിനിയായ നിവേദ്യ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ്. ആര്‍ അജയകുമാറാണ് പരിശീലകന്‍. ശാന്തിയാണ് അമ്മ.
ഇടുക്കി മുണ്ടക്കയം ഈസ്റ്റ് സെന്റ് ആന്റണീസ് എച്ച്എസിന്റെ അനന്യ പി അജുംദീനാണ് 800 മീറ്ററില്‍ വെള്ളി. ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിന്റെ എയ്ഞ്ചല്‍ റോസ് ടെന്‍സിക്കാണ് വെങ്കലമുള്ളത്.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറം രായിരിമംഗലം എസ്എംഎം എച്ച്എസ്എസിന്റെ സി എം നൂറുല്‍ മദനി സ്വര്‍ണം നേടി. തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്സ് സ്‌കൂളിലെ എ ശിവപ്രസാദിനാണ് വെള്ളി. എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിന്റെ ഡാനിയല്‍ ഷാജി വെങ്കലമണിഞ്ഞു.
"
https://www.facebook.com/Malayalivartha

























