സ്കൂൾ കായികമേള അടുത്ത വർഷം കണ്ണൂരിൽ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി

2026 ലെ സ്കൂൾ കായികമേള കണ്ണൂരിൽ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. കായികമേളയുടെ പതാക സമാപന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് കൈമാറുന്നതാണ്. കായികമേളക്കിടെ പ്രായതട്ടിപ്പ് നടന്നെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതാണ്.
കേരളത്തിന്‍റെ തനത് ആയോധന കലയായ കളരിപ്പയറ്റ് ഇത്തവണത്തെ കായികമേളയിൽ ഉൾപ്പെടുത്താനായത് നേട്ടമാണ്. മേളയിൽ മികച്ച പ്രകടനം നടത്തുന്ന 50 വിദ്യാർഥികൾക്ക് വീട് വെച്ചുനൽകുന്ന പദ്ധതിക്ക് ഇത്തവണ തുടക്കമാകുമെന്നും സമാപന ചടങ്ങിനു മുന്നോടിയായി മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിക്കുകയും ചെയ്തു.
വൈകീട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറിൽ നിന്ന് വിജയികൾ കിരീടം ഏറ്റുവാങ്ങും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. അത്ലറ്റിക്സിലെ ജേതാക്കളാകാൻ മലപ്പുറവും പാലക്കാടും വമ്പൻ പോരിലാണ്. അവസാന ദിനമായ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മത്സരങ്ങൾ അവസാനിക്കും.
" f
https://www.facebook.com/Malayalivartha

























