കലാശപ്പോരാട്ടം.... ഇന്ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ കന്നി കിരീടം തേടുന്ന ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ നേരിടും...നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം

ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പ് കിരീടം നേടാനായി ഇന്ത്യന്‍ വനിതകള്‍ക്ക് വേണ്ടത് ഒറ്റ ജയം മാത്രം. ഇന്ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ കന്നി കിരീടം തേടുന്ന ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെയാണ് നേരിടുക. നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. ഇരു ടീമുകളും ആദ്യ കിരീടം തേടുന്നതിനാല്‍ വനിതാ ലോകകപ്പിനു പുതിയ ചാംപ്യന്‍ ടീമിനെ കിട്ടും.
ഇന്ത്യ നേരത്തെ രണ്ട് തവണ ഫൈനലിലെത്തിയവരാണ് . ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനല്‍ പോരിലെത്തുന്നത്. 2005ലും 2017ലുമാണ് ഇന്ത്യ നേരത്തെ ഫൈനല്‍ കളിച്ചത്. 2005ല്‍ ഓസ്ട്രേലിയയോടും 2017ല്‍ ഇംഗ്ലണ്ടിനോടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. സെമിയില്‍ ഇന്ത്യ നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയേയും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനേയുമാണ് വീഴ്ത്തിയത്.
ടൂര്‍ണമെന്റിന്റെ ആരംഭത്തില്‍ പാകിസ്ഥാനേയും ശ്രീലങ്കയേയും വീഴ്ത്തിയ ഇന്ത്യക്ക് പിന്നീട് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകളോടു തോല്‍വി നേരിട്ടു. ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തിലൂടെയാണ് ഇന്ത്യ വിജയ വഴിയില്‍ തിരിച്ചെത്തിയത്.
അതേസമയം മഴമൂലം ഇന്ന് ഫൈനല്‍ നടന്നില്ലെങ്കില്‍ റിസര്‍വ് ദിനമായ നാളത്തേക്ക് മാറ്റിയേക്കും.
https://www.facebook.com/Malayalivartha

























