നിര്‍ണായകമായത് മലയാളി താരം മിന്നു മണിയുടെ കിടിലന്‍ ബാറ്റിങ്... ഓസ്‌ട്രേലിയ വനിതാ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം...

ഓസ്‌ട്രേലിയ വനിതാ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം. മൂന്നാം പോരാട്ടത്തില്‍ കൂറ്റന്‍ സ്‌കോറുകള്‍ പിറന്നപ്പോള്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് മലയാളി താരം മിന്നു മണിയുടെ കിടിലന്‍ ബാറ്റിങ്.
ടോപ് സ്‌കോററായി വനയാട്ടുകാരി മാറിയപ്പോള്‍ നാല് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. പരമ്പര 2-1ന് ഇന്ത്യ പിടിച്ചെടുക്കുകയും ചെയ്തു. മൂന്നാം പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ വനിതകള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 6 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 364 റണ്‍സ് അടിച്ചെടുത്താണ് ത്രില്ലര്‍ ജയം സ്വന്തമാക്കിയത്.
ജയത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി മിന്നുവിന് പുറമെ തനിഷ സിങ്, ക്യാപ്റ്റന്‍ അനുഷ്‌ക ശര്‍മ, നികി പ്രസാദ് എന്നിവരും അര്‍ധ സെഞ്ച്വറി നേടി. ഏഴാം സ്ഥാനത്ത് ബാറ്റിങിനെത്തിയ മിന്നു മണിയാണ് കളിയുടെ ഗതി അതിവേഗം മാറ്റിമറിച്ചത്. താരം 56 പന്തില്‍ 12 ഫോറും 3 സിക്‌സും സഹിതം 88 റണ്‍സ് വാരി പുറത്താകാതെ നിന്നാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്.
"
https://www.facebook.com/Malayalivartha
























