വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് വീനസ്-സെറീന സഖ്യത്തിന്

വിംബിള്‍ഡണ്‍ വനിതാ ജബിള്‍സ് കിരീടം സെറീന സഹോദരിമാര്‍ക്ക്. അഞ്ചാം സീഡായ യരോസ്ലോവ ഷ്വരോവ-ടൈമിയ ബാബോസ് സഖ്യത്തെയാണ് വീനസ്-സെറീന ജോഡി തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് എതിരാളികളെ പരാജയപ്പെടുത്തിയാണ് ഇരുവരും കിരീടത്തില്‍ മുത്തമിട്ടത്.
ആദ്യ സെറ്റ് 6-3നു നേടിയ വില്യം സഹോദരിമാര്‍ 6-4നു രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി. 2000, 2002, 2008, 2009, 2012 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് വീനസ്-സെറീന സഖ്യം വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.
സിംഗിള്‍സില്‍ 22 ഗ്രാന്റ്‌സ്‌ലാമുകള്‍ എന്ന നേട്ടം കൈവരിച്ചതിനു പിന്നാലെയാണ് സെറീന, സഹോദരിക്കൊപ്പം ഡബിള്‍സിലും കിരീടം നേടി ഇരട്ടിമധുരം നുണഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha