റിയോവില്‍ ഒരു ജിംനാസ്റ്റിക്ക് ദുരന്തം

നിര്‍ഭാഗ്യം വേട്ടയാടി സമീര്‍ റിയോയുടെ കണ്ണീര്‍ കാഴ്ചയായി. അപകട സാധ്യത കൂടുതലുള്ള കായിക ഇനമാണ് ജിംനാസ്റ്റിക്. അസാധാരണ മെയ്‌വഴക്കത്തോടെ വായുവില്‍ നൃത്തംവയ്ക്കുമ്പോള്‍ ശ്രദ്ധയൊന്നുപാളിയാല്‍ അപകടം ഉറപ്പ്. അത്തരമൊരു അപകടത്തിന്റെ ദൃശ്യമാണ് റിയോവില്‍ കണ്ടത്.
ഫ്രഞ്ച് ജിംനാസ്റ്റിക് താരം സമീര്‍ അയിത് സെയ്ദിനാണ് പരിക്കേറ്റത്. ഫ്രഞ്ച് താരം മത്സരത്തിനിടെ വീണ് ഗുരുതര പരിക്കേറ്റ് പിന്‍മാറി. വീഴ്ചയില്‍ സമീറിന്റെ ഇടത് കാല്, മുട്ടിനു താഴെ ഒടിഞ്ഞ് തൂങ്ങി. പ്രഥമികഘട്ട മത്സരത്തിനിടെയാണ് സമീറിന് പരിക്കേറ്റത്.
റിയോ താരങ്ങളെയും കാണികളെയും ഒരുപോലെ ഞെട്ടിച്ചു പുരുഷ ജിംനാസ്റ്റിക്‌സ് വേദിയില്‍ ഫ്രഞ്ച് താരത്തിനു ഗുരുതര പരുക്ക്. വോള്‍ട്ടില്‍ മല്‍സരിക്കുന്നിതിനിടെ നിലതെറ്റി വീണു ഫ്രഞ്ച് താരം സാമിര്‍ സെയ്ദിന്റെ ഇടതുകാല്‍, മുട്ടിനുതാഴെ ഒടിഞ്ഞുതൂങ്ങി. റണ്ണപ്പിനുശേഷം വോള്‍ട്ടില്‍ കൈകുത്തി, അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങി, കറങ്ങിത്തിരിഞ്ഞു, മാറ്റിലേക്കു ലാന്‍ഡ് ചെയ്യുന്നതിനിടെയാണു കാണികള്‍ക്കുപോലും കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തോടെ സാമിറിന്റെ കാലൊടിഞ്ഞത്. താരത്തിന്റെ ഇടതുകാല്‍ മടങ്ങിപ്പോയതാണ് അപകടകാരണം.
കാലൊടിഞ്ഞു തൂങ്ങിക്കിടക്കുന്നതു കാണാന്‍ വയ്യാതെ മല്‍സരാര്‍ഥികളില്‍ പലരും കണ്ണുപൊത്തിപ്പിടിച്ചു. വേദന സഹിക്കാന്‍ വയ്യാതെ നിലത്തുകിടന്ന സാമിദിനെ വൈദ്യസംഘം ഉടനെത്തി സ്‌ട്രെച്ചറില്‍ പുറത്തേക്കു കൊണ്ടുപോയി. ഇരുപത്താറുകാരനായ സാമിറിനു തന്റെ കരിയറില്‍ പലപ്പോഴും പരുക്കുകള്‍ വിനയായിട്ടുണ്ട്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ പരുക്കുമൂലം താരത്തിനു പങ്കെടുക്കാനായില്ല. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിനിടയില്‍ ഇരുകാലുകളിലുമായി മൂന്നിടത്തു പൊട്ടലുണ്ടായതോടെയാണു സാമിറിനു ലണ്ടന്‍ നഷ്ടമായത്.
സാമിറിനു പരുക്കേല്‍ക്കുന്നതിനു തൊട്ടുമുന്‍പ് ജിംനാസ്റ്റിക്‌സ് വേദിയില്‍ മറ്റൊരു താരത്തിനും പരുക്കേറ്റു. ഫ്‌ലോര്‍ എക്‌സര്‍സൈസ് വിഭാഗത്തില്‍ മല്‍സരിക്കുന്നതിനിടെ ജര്‍മനിയുടെ ആന്‍ഡ്രിയാസ് ടോബയുടെ കാല്‍മുട്ടിനാണു പരുക്കേറ്റത്. എന്നാല്‍, പരുക്ക് വകവയ്ക്കാതെ ടോബ പിന്നീടു മല്‍സരം പൂര്‍ത്തിയാക്കി.
https://www.facebook.com/Malayalivartha