നീന്തല്‍ക്കുളത്തിലെ ഇതിഹാസം മൈക്കില്‍ ഫെല്‍പിസിന് 20-ാം ഒളിമ്പിക്‌സ് സ്വര്‍ണം

നീന്തല്‍ക്കുളത്തിലെ ഇതിഹാസം മൈക്കില്‍ ഫെല്‍പിസിന് 20-ാം ഒളിമ്പിക്‌സ് സ്വര്‍ണം. റിയോയില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഒന്നാമതെത്തിയതോടെയാണ് അത്യപൂര്‍വ നേട്ടത്തിന് ഫെല്‍പ്‌സ് അര്‍ഹനായത്. റിയോയില്‍ ഫെല്‍പ്‌സിന്റെ രണ്ടാം സ്വര്‍ണമാണിത്. പുരുഷന്മാരുടെ 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഫെല്‍പ്‌സ് അടങ്ങുന്ന യുഎസ് സംഘം നേരത്തെ സ്വര്‍ണമണിഞ്ഞിരുന്നു.
അഞ്ച് ഒളിമ്പിക് ഗെയിംസില്‍നിന്നാകെ 23 മെഡലുകളാണ് ഫെല്‍പ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. സിഡ്‌നി ഒളിമ്പിക്‌സില്‍ ഫെല്‍പ്‌സ് നീന്താന്‍ ഇറങ്ങുമ്പോള്‍ 15 വയസായിരുന്നു. അവിടെ മെഡലൊന്നും കിട്ടിയില്ല. എന്നാല്‍, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഫൈനലില്‍ അഞ്ചാം സ്ഥാനത്തെത്തി ഏവരുടെ ശ്രദ്ധയാകര്‍ഷിച്ചു.
2004 ആഥന്‍സ് ഒളിമ്പിക്‌സ് മുതലാണ് ഫെല്‍പ്‌സ് നീന്തല്‍ക്കുളത്തില്‍നിന്നു മെഡല്‍ മുങ്ങിയെടുക്കാന്‍ തുടങ്ങിയത്. ആഥന്‍സ് ഒളിമ്പിക്‌സില്‍ ആറ് സ്വര്‍ണവും രണ്ടു വെങ്കലവും സ്വന്തമാക്കി. ബെയ്ജിംഗിലെത്തിയപ്പോള്‍ യുഎസ് താരം എട്ട് സ്വര്‍ണമാണ് അണിഞ്ഞത്. ലണ്ടനില്‍ നാലു സ്വര്‍ണവും, രണ്ടു വെള്ളിയും നേടി. ഇത് തന്റെ അവസാന ഒളിമ്പിക്‌സായിരിക്കുമെന്ന് ഫെല്‍പ്‌സ് പ്രഖ്യാപിച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha