ജഴ്‌സി അണിഞ്ഞില്ല; ഇന്ത്യന്‍ ബോക്‌സിങ് ടീമിനെ വിലക്കുമെന്ന് അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്റെ മുന്നറിയിപ്പ്

റിയോ ഒളിമ്പിക്‌സില്‍ മോശം പ്രകടനം കാഴ്ച്ചവെക്കുന്ന ഇന്ത്യന്‍ ക്യാമ്പിന് മറ്റൊരു നിരാശപ്പെടുത്തുന്ന വാര്‍ത്ത കൂടി. രാജ്യത്തിന്റെ പേരടങ്ങിയ ജഴ്‌സി ധരിച്ച് മത്സരത്തിനിറങ്ങാത്ത ഇന്ത്യന്‍ ബോക്‌സിങ് താരങ്ങള്‍ക്ക് അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്റെ മുന്നറിയിപ്പ്. ഒളിമ്പിക്‌സ് മത്സരങ്ങളില്‍ നിന്നും വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ബോക്‌സിങ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മനോജ് കുമാര്‍, വികാസ് ക്രിഷന്‍ എന്നിവര്‍ ബോക്‌സിങ്ങില്‍ രണ്ടാം റൗണ്ടില്‍ കടന്നിരിക്കുന്ന സമയത്താണ് താരങ്ങളെ അയോഗ്യരാക്കുമെന്ന മുന്നറിയിപ്പുമായി ഫെഡറേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. മറ്റെല്ലാ ഇനങ്ങളിലും ഇന്ത്യന്‍ സംഘം നിരാശപ്പെടുത്തിയപ്പോള്‍ ബോക്‌സിങില്‍ ഇതുവരെ മികച്ച പ്രകടനമാണ് ടീം കാഴ്ച്ചവെക്കുന്നത്.
ജഴ്‌സിയുടെ പിറകില്‍ രാജ്യത്തിന്റെ പേരെഴുതിയില്ലെങ്കില്‍ അടുത്ത റൗണ്ടില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ താരം മനോജ് കുമാറിന് ഒളിംപിക്‌സ് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പേരെഴുതിയ ജഴ്‌സി താരങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള അവസാന ശ്രമങ്ങളിലാണ് റിയോയിലെ ഇന്ത്യന്‍ ഒളിംപിക്‌സ് സംഘം.
അതേസമയം ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷനില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ മൂലമാണ് താരങ്ങള്‍ക്ക് രാജ്യത്തിന്റെ പേരടങ്ങിയ ജഴ്‌സി ലഭിക്കാതിരുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. നേരത്തെ ഇന്ത്യന്‍ ബോക്‌സിങ് അസോസിയേഷനെ ഇന്റെനാഷണല്‍ അസോസിയേഷന്‍ വിലക്കിയിരുന്നു. തുടര്‍ന്ന് റിയോയില്‍ പങ്കെടുത്താന്‍ ഇന്ത്യയ്ക്ക് പ്രത്യേക അനുമതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha



























