ഫെല്‍പ്‌സിന് മുന്നില്‍ പഴങ്കഥയായത് 2168 വര്‍ഷം നിലനിന്നിരുന്ന റെക്കോര്‍ഡ്

ലോക കായിക ചരിത്രത്തില്‍ ഇങ്ങനൊരു മനുഷ്യനില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന അതിമാനുഷന്‍, മൈക്കല്‍ ഫെല്‍പ്‌സ്. റിയോയില്‍ നാലാം സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ലോകകായിക ചരിത്രം ഫെല്‍പ്‌സിന് മുന്നില്‍ തലകുനിച്ചു. ഒളിംപിക്‌സില്‍ 22 സ്വര്‍ണമെന്ന അനുപമ നേട്ടത്തിനുടമയായതോടെ മൈക്കല്‍ ഫെല്‍പ്‌സ് തകര്‍ത്തെറിഞ്ഞത് 2168 വര്‍ഷം പഴക്കമുള്ള ഒളിംപിക് റെക്കോര്‍ഡാണ്.
ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത സ്വര്‍ണ്ണമെന്ന ഐതിഹാസികമായ റെക്കോര്‍ഡാണ് ഇന്ന് ഫെല്‍പ്‌സ് സ്വന്തം പേരിലാക്കിയത്. ബിസി 152ല്‍ മത്സരിച്ച ലിയണോഡിസിന്റെ റെക്കോര്‍ഡാണ് നീന്തലില്‍ 13 വ്യക്തിഗത സ്വര്‍ണ്ണം നേടിയിട്ടുള്ള ഫെല്‍പ്‌സ് മറികടന്നത്. 13 വ്യക്തിഗത സ്വര്‍ണമെന്ന തുല്യതയില്ലാത്ത നേട്ടം. ഫെല്‍പ്‌സിന്റെ ആകെ സ്വര്‍ണം ഇരുപത്തിരണ്ടും.പുരാതന ഒളിംപിക്‌സില്‍ മത്സരിച്ച ലിയണോഡിസ് എന്ന അതിവേഗക്കാരന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഫെല്‍പ്‌സ് ഇന്ന് പഴങ്കഥയാക്കിയത്. BC 152നും 164നും ഇടയില്‍ നാല് ഒളിംപിക്‌സുകളില്‍ മത്സരിച്ച ലിയണോഡിസ് 200, 400 മീറ്ററുകളിലായി സ്വന്തമാക്കിയത് 12 സ്വര്‍ണ്ണം. 2000ല്‍ സിഡ്‌നിയില്‍ അഞ്ചാം സ്ഥാനത്തോടെയായിരുന്നു ചരിത്രനേട്ടത്തിലേക്കുള്ള ഫെല്‍പ്‌സിന്റെ കുതിപ്പ് തുടങ്ങിയത്.
പിന്നെയെല്ലാം അവിശ്വസനീയമായിരുന്നു. 2004ല്‍ ഏതന്‍സില്‍ നാല് വ്യക്തിഗത സ്വര്‍ണ്ണം ഉള്‍പ്പെടെ 6 പൊന്‍തിളക്കം. 2008ല്‍ ബീംജിംഗില്‍ തനിച്ച് മുങ്ങിയെടുത്ത അഞ്ചുള്‍പ്പെടെ 8 സ്വര്‍ണ്ണം. 2012ല്‍ ലണ്ടനില്‍ രണ്ട് വ്യക്തിഗതം ഉള്‍പ്പെടെ നാല് സ്വര്‍ണ്ണം. റിയോയില്‍ ഇപ്പോഴിതാ തനിച്ച് നേടിയ മൂന്നെണ്ണം ഉള്‍പ്പെടെ ഇതുവരെ നാലു സ്വര്‍ണ്ണം. ഒളിംപിക്‌സില്‍ ഫെല്‍പ്‌സിന്റെ ആകെ മെഡല്‍ നേട്ടം രണ്ട് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ 26 മെഡലുകളും. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യ ഇതുവരെ നേടിയ മെഡലുകള്‍ക്കൊപ്പം. ഒരു മെഡല്‍ കൂടി നേടിയാല്‍ ആകെ നേടിയ മെഡലുകളുടെ എണ്ണത്തില്‍ ഫെല്‍പ്‌സ് ഇന്ത്യയെയും പിന്നിലാക്കും.
https://www.facebook.com/Malayalivartha