ഒളിമ്പിക്‌സ് ഡിസ്‌കസ് ത്രോയില്‍ ഫൈനല്‍ യോഗ്യത നേടാനാകാതെ സീമ പുനിയ പുറത്തായി

ഒളിമ്പിക്‌സ് ഡിസ്‌കസ് ത്രോയിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഫൈനല്‍ യോഗ്യത നേടാനാകാതെ സീമ പുനിയ പുറത്തായി. യോഗ്യതാ റൗണ്ടില്‍ 20-ാം സ്ഥാനത്താണ് സീമ ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ബിയില്‍ ഇറങ്ങിയ സീമയ്ക്ക് 57.58 മീറ്റര്‍ കണ്ടെത്താനേ സാധിച്ചുള്ളൂ. ഈയിനത്തില്‍ 65.38 മീറ്റര്‍ ദൂരം കണ്ടെത്തിയ ക്യൂബയുടെ യാമിന്‍ പെരസ് ഒന്നാമതെത്തി.
നേരത്തെ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ വികാസ് ഗൗഡയും യോഗ്യതാ റൗണ്ടില്‍ പുറത്തായിരുന്നു. 28-ാം സ്ഥാനത്തെത്താനേ അദ്ദേഹത്തിനായിരുന്നുള്ളൂ.
https://www.facebook.com/Malayalivartha



























