ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കും

റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് ഒളിംപിക്‌സിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡര്‍ സല്‍മാന്‍ ഖാന്‍. ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിനായി പോയിട്ടുള്ള കായികതാരങ്ങള്‍ക്കുള്ള പ്രോത്സാഹനമായിട്ടാണ് ഈ തുക നല്‍കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് 1,01000 രൂപ വീതം നല്‍കുമെന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന കായികതാങ്ങള്‍ക്ക് എല്ലാ അഭിനന്ദനങ്ങളും. എല്ലാവര്‍ക്കും 1,01000 രൂപ സമ്മാനിക്കും. നമ്മുടെ കായികരംഗത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണ്. കായിക രംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരും ആകുന്ന പിന്തുണ നല്‍കണമെന്നും സല്‍മാന്‍ ആവശ്യപ്പെടുന്നു.
54 വനിതകളടക്കം 118 പേരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് റിയോ ഒളിംപിക്‌സില്‍ മല്‍സരിക്കുന്നത്. എന്നാല്‍ ഇതുവരെ ആര്‍ക്കും ഒരു മെഡല്‍ നേടാന്‍ സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha