മലയാളി നീന്തല്‍ പരിശീലകന്‍ പ്രദീപ്കുമാറിന് ദ്രോണാചാര്യ

മലയാളി നീന്തല്‍ പരിശീലകന്‍ എസ്. പ്രദീപ്കുമാറിന് ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്‌കാരം. റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ മല്‍സരിക്കാന്‍ യോഗ്യത നേടിയ ഇന്ത്യന്‍ താരം ദീപാ കര്‍മാകറിന്റെ പരിശീലകന്‍ ബി.എസ് നന്ദി, 100 മീറ്റര്‍ ഓട്ടത്തില്‍ റിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ധ്യുതി ചന്ദിന്റെ പരിശീലകന്‍ എന്‍.രമേശിനെയും പുരസ്‌കാരത്തിനായി തെരഞ്ഞടുത്തു. വനിതാ ഗുസ്തി ടീം പരിശീലകന്‍ മഹാവിര്‍ സിങ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ പരിശീലകന്‍ രാജ്കുമാര്‍ സിങ് എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.
റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത മലയാളി നീന്തല്‍താരം സജന്‍ പ്രകാശിന്റെയും വനിതാതാരം ശിവാനി കട്ടാരിയയുടെയും പരിശീലകനാണ് തിരുവനന്തപുരം പാലോട് നന്ദിയോട് തടത്തരികത്തുവീട്ടില്‍ പ്രദീപ് കുമാര്‍.
https://www.facebook.com/Malayalivartha