മന്ത്രിയു ടെ വാഗ്ദാനം തള്ളിക്കളഞ്ഞ് പിവി സിന്ധു; ഗോപിചന്ദ് തനിക്ക് മികച്ച പരിശീലകന്‍

പുല്ലേല ഗോപിചന്ദ് തന്റെ ഏറ്റവും മികച്ച പരിശീലകനെന്ന് ഒളിംപിക്‌സ് മെഡല്‍ ജേതാവ് പിവി സിന്ധു. പുതിയ പരിശീലകനെ തേടുന്ന കാര്യം ആലോചനയില്‍ ഇല്ലെന്നും താരം വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിന്ധു വ്യക്തമാക്കി.
സിന്ധുവിന് അടുത്ത ഒളിമ്പിക്‌സില്‍ സ്വര്‍ണം ഉറപ്പാക്കുന്നതിനായി വിദേശ കോച്ചിനെ ലഭ്യമാക്കുമെന്ന് തെലുങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മെഹ്മൂദ് അലി വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സിന്ധു.
തെലങ്കാനയില്‍ നല്‍കിയ സ്വീകരണ യോഗത്തിലായിരുന്നു ഉപമുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. സ്‌പെയിന്റെ കരോളിന മരിനോട് പരാജയപ്പെട്ടാണ് സിന്ധു വെള്ളി മെഡല്‍ നേടിയത്.
https://www.facebook.com/Malayalivartha