യോഗേശ്വര്‍ ദത്ത് ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ നിരസിച്ചു; മെഡല്‍ റഷ്യന്‍ താരത്തിന്റെ കുടുംബത്തിന് സൂക്ഷിക്കാം

സൗഹൃദത്തിന് ഏത് വലിയ രത്‌നത്തേക്കാളും വിലയുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി യോഗേശ്വര്‍. പ്രിയ സുഹൃത്തേ അത് നിന്റെ ഓര്‍മ്മക്കായി ഞാന്‍ സമര്‍പ്പിക്കുന്നു. അല്ലെങ്കില്‍ നീ നേരിട്ട് വന്ന് ഏറ്റുമുട്ടുക അപ്പോള്‍ നോക്കാം. ഇനി അത് സാധ്യമല്ലല്ലോ അതുകൊണ്ട് നിന്റെ വീട്ടുകാര്‍ക്ക് അത് സൂക്ഷിക്കാം.
ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ യോഗേശ്വര്‍ ദത്ത് നിരസിച്ചു. അന്തരിച്ച റഷ്യന്‍ താരത്തോടുള്ള ആദരവാണ് തീരുമാനത്തിന് പിന്നില്‍. മെഡല്‍ റഷ്യന്‍ താരത്തിന്റെ കുടുംബം സൂക്ഷിച്ചോട്ടെ എന്ന് യോഗേശ്വര്‍ പറഞ്ഞു.
2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ യോഗേശ്വര്‍ നേടിയ വെങ്കല മെഡല്‍ വെള്ളിയായിരുന്നു. മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് നിരോധിത മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് യോഗേശ്വറിന്റെ വെങ്കല മെഡല്‍ വെള്ളിയായത്.
നാലു തവണ ലോക ചാംപ്യനും രണ്ടു തവണ ഒളിംപിക് ചാംപ്യനുമായിരുന്ന കുഡുഖോവ് 2013 ലുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തോടുള്ള ആദരവായാണ് യോഗേശ്വര്‍ മെഡല്‍ നിരസിച്ചത്.
റിയോ ഒളിംപിക്‌സിന് മുന്നോടിയായാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി വീണ്ടും ഉത്തേജക മരുന്നു പരിശോധന നടത്തിയത്. ലണ്ടന്‍ ഒളിംപിക്‌സ് സമയത്ത് ശേഖരിച്ച സാംപിളാണ് ഇതിനായി ഉപയോഗിച്ചത്. കുഡുഖോവ് ഉള്‍പ്പെടെ അഞ്ചു ഗുസ്തി താരങ്ങള്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha