സച്ചിന്‍ സമ്മാനിച്ച കാര്‍ സാക്ഷി മാലിക് ഉപയോഗിക്കില്ല, ബി.എം.ഡബ്ല്യുവിന്റെ അവകാശി തന്റെ അച്ഛനാണ്

റിയോ ഒളിംപിക്‌സിലെ മെഡല്‍ നേട്ടത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നല്‍കിയ ബി.എം.ഡബ്ല്യൂ കാര്‍ സാക്ഷി മാലിക് തന്റെ പിതാവിന് സമ്മാനിച്ചു. അച്ഛന്‍ തനിക്ക് വേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും അതിനാല്‍ ആ ബി.എം.ഡബ്ല്യുവിന്റെ അവകാശി അച്ഛനാണെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാക്ഷി പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് പിതാവ് സമ്മാനിച്ച വോക്‌സ്വാഗണ്‍ പോളോ തന്നെയാകും താന്‍ തുടര്‍ന്ന് ഓടിക്കുകയെന്നും സാക്ഷി പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയപ്പോഴാണ് സാക്ഷിക്ക് പിതാവ് പോളോ കാര്‍ സമ്മാനിച്ചത്.
https://www.facebook.com/Malayalivartha