യുഎസ് ഓപ്പണ്‍ സെമിയില്‍ സെറീനയ്ക്ക് തോല്‍വി

യു.എസ് ഓപ്പണ്‍ ടെന്നിസില്‍ വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് സെമിയില്‍ തോറ്റു പുറത്തായി. ചെക്ക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്‌കോവയാണ് സെമിയില്‍ സെറീനയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പ്ലിസ്‌കോവയുടെ ജയം. സ്‌കോര്‍ 62, 76. ആദ്യ സെറ്റില്‍ പ്ലിസ്‌കോവയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു മല്‍സരത്തിലുടനീളം കണ്ടത്. രണ്ടാം സെറ്റില്‍ വാശിയേറിയ പോരാട്ടമായിരുന്നു ഇരുവരും കാഴ്ചവച്ചത്.
ഒപ്പത്തിനൊപ്പം മുന്നേറിയ മല്‍സരത്തില്‍ ഇടയ്ക്ക് സെറീന രണ്ടാം സെറ്റ് പിടിച്ചെന്നു തോന്നിച്ചെങ്കിലും അവസാനം പ്ലിസ്‌കോവ രണ്ടാം സെറ്റും ഗെയിമും തിരിച്ചുപിടിക്കുകയായിരുന്നു. രണ്ടാം സെമിയില്‍ കരോലിന്‍ വോസ്‌നിയാക്കി ആഞ്ചലിക് കെര്‍ബറെ നേരിടും. പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ചിന് ഗയേല്‍ മോന്‍ഫില്‍സും നിഷികോരിക്ക് സ്റ്റാന്‍ വാവ്‌റിങ്കയുമാണ് എതിരാളികള്‍.
https://www.facebook.com/Malayalivartha