പാരലിംപിക്‌സ്: ഷോട്പുട്ടില്‍ ഇന്ത്യയുടെ ദീപ മാലിക്കിന് വെള്ളി

ദീപ കര്‍മാക്കര്‍ക്ക് കഴിയാത്തത് ദീപ മാലിക്കിന്. അംഗപരിമിതരുടെ ഒളിംപിക്‌സായ പാരലിംപിക്‌സില്‍ ഇന്ത്യയുടെ ദീപ മാലിക്കിന് വെള്ളി. വനിതകളുടെ ഷോട്പുട്ടിലാണ് ദീപയുടെ മെഡല്‍ നേട്ടം. 4.61 മീറ്റര്‍ എറിഞ്ഞാണ് ദീപ ഈ നേട്ടം കൈവരിച്ചത്. പാരലിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്!ലറ്റാണ് ദീപ.
ഇതോടെ പാരലിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. നേരത്തെ പുരുഷന്മാരുടെ ഹൈജംപില്‍ മാരിയപ്പന്‍ തങ്കവേലു സ്വര്‍ണവും വരുണ്‍ ഭാട്ടി വെങ്കലവും നേടിയിരുന്നു.
അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്ന ദീപ മാലിക്ക് രണ്ട് കുട്ടികളുടെ അമ്മയും ആര്‍മി ഓഫീസറുടെ ഭാര്യയുമാണ്. ഷോട്ട് പുട്ടിന് പുറമെ ജാവലിന്‍ ത്രോ, നീന്തല്‍ എന്നീ മേഖലകളിലും ദീപ മാലിക്ക് മികവ് തെളിയിച്ചിട്ടുണ്ട്. രാജ്യാന്തര നീന്തല്‍ മത്സരങ്ങളില്‍ വിജയം കൈവരിച്ച താരമാണ് ദീപ മാലിക്. 2012 ല്‍ രാജ്യം ദീപ മാലിക്കിന് അര്‍ജ്ജുന പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
https://www.facebook.com/Malayalivartha