ചൈന ഓപ്പില്‍ നിന്നു സെറീനവില്യംസ് പിന്‍മാറി

ചൈന ഓപ്പണില്‍നിന്നു സെറീന വില്യംസ് പിന്‍മാറി. വലത്തു തോളിനേറ്റ പരിക്കു പൂര്‍ണമായും ഭേദമാകാത്തതാണ് സെറീനയുടെ പിന്‍മാറ്റത്തിനു കാരണം.
താന്‍ ഇപ്പോള്‍ കളിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്‌ടെങ്കിലും ഒരു ടൂര്‍ണമെന്റ് കളിക്കുന്നതിനുള്ള കായിക ക്ഷമതയില്ലെന്നും ചൈന ഓപ്പണില്‍ നിന്നു പിന്‍മാറുന്നതില്‍ ദുഖമുണ്ടെന്നു സെറീന അറിയിച്ചു. ഒക്‌ടോബര്‍ അവസാനം സിംഗപൂരില്‍ നടക്കുന്ന ഡബ്ല്യുടിഎ ഫൈനല്‍സില്‍ തിരിച്ചു വരാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സെറീന പറഞ്ഞു.
https://www.facebook.com/Malayalivartha