യുഎസിലെ ഫ്‌ളോറിഡയില്‍ ബേസ്‌ബോള്‍ താരം ബോട്ടപകടത്തില്‍ മരിച്ചു

യുഎസിലെ ഫ്‌ളോറിഡയില്‍ ബേസ്‌ബോള്‍ താരം ബോട്ടപകടത്തില്‍ മരിച്ചു. മയാമി മാര്‍ലിന്‍സ് ബേസ്‌ബോള്‍ ടീമിലെ യുവതാരം ജോസ് ഫെര്‍ണാടസ് (24) ആണ് മരിച്ചത്. അപകടത്തില്‍ ഫെര്‍ണാടസിനെ കൂടാതെ മറ്റു രണ്ടു പേരും മരിച്ചതായി പോലീസ് പറഞ്ഞു.
ഞായാറാഴ്ച പുലര്‍ച്ചെ മയാമി ബീച്ചിലാണ് ഫെര്‍ണാടസും സംഘവും സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് അപകടത്തില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഞായറാഴ്ച അറ്റ്‌ലാന്റ ബ്രേവ്‌സിനെതിരേ നടക്കാനിരുന്ന ഹോം മത്സരം റദ്ദാക്കിയതായി മാര്‍ലിന്‍സ് ക്ലബ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha