ജിമ്മി ജോര്‍ജ് അവാര്‍ഡ് ഹോക്കി താരം പി.ആര്‍.ശ്രീജേഷിന്

സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 28-ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ഹോക്കി താരം പി.ആര്‍.ശ്രീജേഷ് അര്‍ഹനായി. 25000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 3ന് പേരാവൂരില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.
2016-ല്‍ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ നായകനായ ശ്രീജേഷ് അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ്.2015ലെ ധ്രുവ് ബത്ര അവാര്‍ഡും നേടിയിട്ടുണ്ട്.2011ല്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനുമായുള്ള മത്സരത്തില്‍ രണ്ട് പെനാല്‍റ്റി സ്‌ട്രോക്കുകള്‍ രക്ഷപ്പെടുത്തിയതോടെയാണ് ശ്രീജേഷ് രാജ്യത്തിന്റെ അഭിമാന താരമായത്.
2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം, 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി, 2015 ഹോക്കി വേള്‍ഡ് ലീഗില്‍ വെങ്കലം എന്നിവ ശ്രീജേഷിന്റെ മികച്ച നേട്ടങ്ങളാണ്.
ജോസ് ജോര്‍ജ് ചെയര്‍മാനും,അഞ്ജു ബോബി ജോര്‍ജ്,റോബര്‍ട്ട് ബോബി ജോര്‍ജ്,ദേവപ്രസാദ്,സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
ജിമ്മി ജോര്‍ജിന്റെ മകന്‍ ജോസഫ് ജോര്‍ജാണ് അവാര്‍ഡ് ജേതാവിനെ പേരാവൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചത്. ജിമ്മി ജോര്‍ജിന്റെ സഹോദരങ്ങളായ ജോസ് ജോര്‍ജ്, ഫ്രാന്‍സിസ് ബൈജു ജോര്‍ജ്, ജിമ്മി ജോര്‍ജ് ക്ലബ്ബ് സെക്രട്ടറി എ.എം.അബ്ദുള്‍ ലത്തീഫ് എന്നിവരും അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha