സെറീന വില്യംസിന് പെൺകുഞ്ഞ്

പ്രശസ്ത ടെന്നീസ് താരം സെറീന വില്യംസിന് പെണ്‍കുഞ്ഞ് പിറന്നു. സെറീനയുടെ കോച്ചാണ് ഈ വിവരം പുറത്ത് വിട്ടത്. താരത്തിന്റെ സഹോദരി വീനസ് വില്യംസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സന്തോഷ നിമിഷത്തില്‍ തനിക്ക് പ്രതികരിക്കാന്‍ വാക്കുകളില്ലെന്നും താനേറെ സന്തോഷവതിയാണെന്നും വീനസ് പറഞ്ഞു.
23ആം ഗ്ലാന്‍സ്ലാം കിരീടം നേടിയതിന് ശേഷമാണ് ഗര്‍ഭിണിയായിരിക്കെ താന്‍ മത്സരത്തിനിറങ്ങിയെന്ന് സെറീന വെളിപ്പെടുത്തിയത്. ജനുവരിയില്‍ മെല്‍ബണില്‍ നടന്ന ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കുമ്പോൾ സെറീന രണ്ട് മാസം ഗര്‍ഭിണിയായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍. തുടര്‍ന്ന് വാനിറ്റി ഫെയര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച സെറീനയുടെ നിറവയറുമായി നില്‍ക്കുന്ന നഗ്ന ചിത്രം വൈറലായിരുന്നു.
ലോകത്തില്‍ ഏറ്റവുമധികം സമ്പാദിക്കുന്ന വനിതാതാരമായ സെറീന സാമൂഹിക വാര്‍ത്താ ജാലകമായ റെഡിറ്റ് സഹ സ്ഥാപകനായ അലക്സിസ് ഒഹാനിയനുമായുള്ള ബന്ധം വെളിപ്പെടുത്തിയത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. പ്രസവ ശേഷം സെറീനയും ഒഹാനിയയും തമ്മിലുള്ള വിവാഹം നടക്കുമെന്നായിരുന്നു വിവരം.
https://www.facebook.com/Malayalivartha