കൊറിയന്‍ സൂപ്പര്‍ സീരീസ്: സിന്ധുവിന് വിജയത്തുടക്കം

കൊറിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് വിജയത്തുടക്കം. ഹോങ്കോംഗിന്റെ ചെംഗ് നാന്‍ യിയെ തകര്‍ത്താണ് സിന്ധു വിജയം കൊയ്തത്. സ്‌കോര്‍: 2113, 218.
എസ്‌കെ ഹാന്‍ഡ്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരാളിയെ നിലംതൊടാന്‍ അനുവദിക്കാതെയായിരുന്നു സിന്ധു ജയിച്ചു കയറിയത്. നേരത്തേ, വനിതാ വിഭാഗത്തില്‍ നിന്ന് സൈന നെഹ്‌വാളും പുരുഷ വിഭാഗത്തില്‍ നിന്ന് കെ.ശ്രീകാന്തും ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha