യുവേഫ ചാമ്പ്യന്‍സ് ലീഗ്; റയലിനും സിറ്റിക്കും ടോട്ടന്‍ഹാമിനും വിജയത്തുടക്കം

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ മാച്ച് ഡേയ് 2വില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനും ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റി,ടോട്ടന്‍ഹാം ഹോട്‌സ്പര്‍സ് എന്നീ ടീമുകള്‍ക്കും മികച്ച വിജയത്തുടക്കം. ലിവര്‍പൂള്‍ സ്പാനിഷ് ക്ലബ്ബായ സെവിയ്യയുമായി സമനില വഴങ്ങി. മറ്റ് മത്സരങ്ങളില്‍ ബെസ്‌കിറ്റാസ് പോര്‍ട്ടോയെയും ഷാക്തര്‍ നാപ്പോളിയെയും തോല്‍പ്പിച്ചു. ലെയ്പ്‌സിഗ് മൊണാക്കോയുമായും സ്പാര്‍ട്ടക് മോസ്‌കോവ മാരിബോറുമായും സമനില പാലിച്ചു.
റയലിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍ണബോയില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിലും നായകന്‍ സെര്‍ജിയോ റാമോസ് നേടിയ ഒരു ഗോളിന്റെയും ബലത്തില്‍ അപ്പോല്‍ നിക്കോഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ശക്തരായ ടീമുകള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ ടോട്ടന്‍ഹാം ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ടോട്ടന്‍ഹാമിന് വേണ്ടി ഹാരി കെയ്ന്‍ രണ്ട് ഗോളും സണ്‍ ഒരു ഗോളും നേടി. ഡോര്‍ട്മുണ്ടിന്റെ ആശ്വാസ ഗോള്‍ ആന്‍ഡ്രി യോര്‍മേലാങ്കോ നേടി.
മാഞ്ചസ്റ്റര്‍ സിറ്റി ഫെയനൂര്‍ഡിനെ അവരുടെ തട്ടകത്തില്‍ വെച്ച് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂള്‍ സെവിയ്യയുമായി 2-2 സമനില വഴങ്ങി.
https://www.facebook.com/Malayalivartha