കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ പി.വി സിന്ധു ഫൈനലിലെത്തി

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു ഫൈനലില്‍. ചൈനയുടെ ഹി ബിന്‍ജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. ആദ്യ ഗെയിം അനായാസം നേടിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ കാലിടറി. രണ്ടാം ഗെയിം ചൈനീസ് താരം 21-17 നേടിയെങ്കിലും മൂന്നാം ഗെയിമില്‍ സിന്ധു ശക്തമായി തിരിച്ചെത്തി. 21-10, 17-21, 21-16 സ്‌കോറിനാണ് സിന്ധുവിന്റെ വിജയം.
ഫൈനലില്‍ ജപ്പാന്‍ താരം നോസോമി ഓകുഹാരയാണ് സിന്ധുവിന്റെ എതിരാളി. ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു ഓകുഹാരയോട് പരാജയപ്പെട്ടിരുന്നു. ക്വാര്‍ട്ടറില്‍ ജപ്പാന്റെ മിനാത്‌സു മിതാനിയെ 21-19, 16-21, 21-10 പരാജയപ്പെടുത്തിയാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്.
https://www.facebook.com/Malayalivartha