ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി യു ചിത്രക്ക് സ്വര്‍ണം

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ മലയാളി താരം പി യു ചിത്രക്ക് സ്വര്‍ണം. ഒ പി ജെയ്ഷക്കും സിനിമോള്‍ പൗലോസിനും ശേഷം ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ഖ്യാതി ഇനി ചിത്രക്ക് സ്വന്തം. 1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്. 4 മിനുട്ട് 27 സെക്കന്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്.
ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാതിരുന്ന ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്.
https://www.facebook.com/Malayalivartha