സിന്ധുവും ഒകുഹാരയും വീണ്ടും നേർക്കുനേർ

ബാഡ്മിന്റണ് കോർട്ടിൽ വീണ്ടും പി.വി. സിന്ധു- നൊസോമി ഒകുഹാര പോരാട്ടം. കൊറിയ ഓപ്പണ് ബാഡ്മിന്റണ് സൂപ്പർ സീരീസ് കിരീടം നേടിയതിനു പിന്നാലെ കോർട്ടിലിറങ്ങിയ സിന്ധു ജപ്പാൻ ഓപ്പണ് സൂപ്പർ സീരീസ് രണ്ടാം റൗണ്ടിൽ കടന്നു. രണ്ടാം റൗണ്ടിൽ ജപ്പാന്റെതന്നെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. തുടർച്ചയായ മൂന്നാം ടൂർണമെന്റിലാണ് സിന്ധുവും ഒകുഹാരയും നേർക്കുനേർ വരുന്നത്.
കഴിഞ്ഞ ആഴ്ച സമാപിച്ച കൊറിയ ഓപ്പണ് ബാഡ്മിന്റണ് സൂപ്പർ സീരീസിൽ ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. ഇതിനു തൊട്ടുമുന്പ് നടന്ന ലോകചാന്പ്യൻഷിപ്പ് ഫൈനലിൽ സിന്ധുവിനെ പിന്തള്ളി ഒകുഹാര ജേതാവായിരുന്നു.
ജപ്പാന്റെ മിനാറ്റ്സു മിതാനിയെ ഒന്നിനെതിരേ രണ്ടു ഗെയിമുകൾക്കു പരാജയപ്പെടുത്തിയാണ് ജപ്പാൻ സീരിസിൽ സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. സ്കോർ: 12-21, 15-21, 21-17. ഒരു മണിക്കൂറിലേറെ നീണ്ട മത്സരത്തിൽ ഒരു സെറ്റിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു സിന്ധുവിന്റെ വിജയം.ഇന്ത്യയുടെ തന്നെ സൈന നെഹ്വാളും കിഡംബി ശ്രീനാഥും ജപ്പാൻ ഓപ്പണ് സൂപ്പർ സീരീസിന്റെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha