ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ മഖായ എന്‍ടിനിയെ പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കിയിട്ടില്ലെന്ന് സിംബാബ്‌വെ

ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ മഖായ എന്‍ടിനിയെ ദേശീയ ബൗളിംഗ് പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കിയെന്ന റിപ്പോര്‍ട്ടുകള്‍ സിംബാബ്‌വെ നിഷേധിച്ചു. എന്‍ടിനിയുമായി രണ്ടുവര്‍ഷത്തെ കരാറിലാണ് സിംബാബ്‌വെ ഒപ്പിട്ടിരിക്കുന്നതെന്നും ഇതില്‍ ഇതേവരെ മാറ്റം വരുത്തിയിട്ടില്ലെന്നും സിംബാബ്‌വെ ക്രിക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ഫൈസല്‍ ഹസ്‌നൈന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് എന്‍ടിനി ബൗളിംഗ് പരിശീലക സ്ഥാനത്ത് എത്തിയത്.
ഈ കരാര്‍ ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കാനിരിക്കെ എന്‍ടിനിയുമായി കരാര്‍ പുതുക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്‍ടിനിയുടെ പരിശീലന രീതികളില്‍ കളിക്കാര്‍ക്കുള്ള അതൃപ്തിയാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍ എന്‍ടിനിയുമായി കരാര്‍ പുതുക്കുന്നത് ഇതേവരെ ചര്‍ച്ചയില്‍ വന്നിട്ടില്ലെന്നും അത് പരിഗണിക്കുന്ന സമയം എന്‍ടിനിയെ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുമെന്നും ഫൈസല്‍ ഹസ്‌നൈന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha