സംസ്ഥാന സ്‌കൂള്‍ കായികമേള: അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം, ചാന്ദ്‌നിയ്ക്കും അഭിഷേകിനും ഡബിള്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1,500ലും അനുമോള്‍ക്ക് സ്വര്‍ണം. നേരത്തെ 3000 മീറ്ററിലും 5000 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു.
സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപി സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ പാലക്കാട് കല്ലടിക്കോട് സി. ചാന്ദ്‌നിക്ക് സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിഷേക് മാത്യുവും സ്വര്‍ണം നേടി. ഇരുവരുടെയും രണ്ടാമത്തെ സ്വര്‍ണ നേട്ടമാണിത്.
ഇന്നലെ നടന്ന 3,000 മീറ്ററില്‍ ചാന്ദ്‌നി സ്വര്‍ണം നേടിയിരുന്നു. ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ അഭിഷേകായിരുന്നു സ്വര്‍ണം നേടിയത്.മീറ്റില്‍ 107 പോയിന്റുമായി എറണാകുളം മുന്നിലാണ്.
https://www.facebook.com/Malayalivartha