ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയിയാണ് കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. പുല്ലൂരാമ്പാറ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അപര്‍ണ.
മീറ്റ് റെക്കോര്‍ഡോടെയാണ് അപര്‍ണയുടെ നേട്ടം. മീറ്റിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ പി കെ ശ്രീജ വെങ്കലം നേടി. ഇതുവരെ കേരളത്തിന് 11 പോയന്റായി.
https://www.facebook.com/Malayalivartha