ഡേവിഡ് വാര്‍ണര്‍ക്ക് എംസിജിയില്‍ ഇരട്ട മധുരം, 6000 ടെസ്റ്റ് റണ്‍ തികച്ച് ഡേവിഡ്

ഡേവിഡ് വാര്‍ണര്‍ക്ക് എംസിജിയില്‍ ലഭ്യമായത് ഇരട്ട മധുരം. 6000 ടെസ്റ്റ് റണ്ണുകളും തന്റെ 21ാം ടെസ്റ്റ് ശതകവുമാണ് ഇന്ന് ഇംഗ്ലണ്ടിനെതിരെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ വാര്‍ണര്‍ സ്വന്തമാക്കിയത്. സഹ ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്ട് ഇംഗ്ലണ്ട് ബൗളര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ അതിവേഗത്തിലാണ് തന്റെ റണ്ണുകള്‍ സ്‌കോര്‍ ചെയ്തത്.
വ്യക്തിഗത സ്‌കോര്‍ 99ല്‍ എത്തിയപ്പോള്‍ 6000 ടെസ്റ്റ് റണ്ണുകള്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ വാര്‍ണര്‍ക്കായി. ഏതാനും പന്തുകള്‍ക്ക് ശേഷം 99ല്‍ വാര്‍ണര്‍ പുറത്തായെങ്കിലും ടോം കുറന്‍ നോബോള്‍ എറിഞ്ഞതിനാല്‍ വാര്‍ണര്‍ക്ക് ജീവന്‍ ലഭിച്ചു. തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടി വാര്‍ണര്‍ തന്റെ 21ാം ശതകം നേടി.
126 മത്സരങ്ങളില്‍ നിന്നാണ് തന്റെ 21 ടെസ്റ്റ് ശതകങ്ങള്‍ സ്വന്തമാക്കാന്‍ വാര്‍ണര്‍ക്കായത്.
https://www.facebook.com/Malayalivartha